ജമ്മുകശ്മീരിലെ നിരത്തുകളിൽ കല്ലുകളുമായി എത്തി ജനക്കൂട്ടം സുരക്ഷാ സേനയെ ആക്രമിക്കുന്ന കാഴ്ച പലയിടത്തും. തുടരുകയാണ്. പ്രതിഷേധങ്ങളെ തുടർന്ന് മരിച്ചവരുടെ എണ്ണം 84 ആയി. ഇതിൽ 70 പേർ 30 വയസ്സിനു താഴെയുള്ളവരാണ്.

ഫദ കടലിലുള്ള ഈ വീട്ടിൽ രണ്ടു സഹോദരങ്ങളാണ് താമസിച്ചിരുന്നത്. 21 വയസ്സുള്ള ഐജാസും 18 വയസ്സുള്ള ഇർഫാനും. ഇർഫാനും പ്രതിഷേധങ്ങളിൽ പങ്കുചേർന്നിരുന്നു. സുരക്ഷാ സേന പെല്ലറ്റ് തോക്കും ടിയർഗ്യാസ് ഷെല്ലും ഉപയോഗിച്ച് ഇതിനെ നേരിട്ടപ്പോൾ ഐജാസിന് സഹോദരനെ നഷ്ടമായി. ഓട്ടോ ഡ്രൈവറായിരുന്ന ഇർഫാന്‍റെ മരണം ഈ മേഖലയിൽ പ്രതിഷേധം കൂടാൻ ഇടയാക്കി

ജമ്മുകശ്മീരിലെ പ്രതിഷേധം 71ആം ദിനത്തിലേക്ക് കടന്നതോടെ ഇത് അവസാനിപ്പിക്കാനുള്ള നീക്കം സുരക്ഷാ സേനകളും ഊർജ്ജിതമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ 65 പേരെ അറസ്റ്റു ചെയ്തു. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്നതിനു മുമ്പ് കൂടുതൽ അക്രമത്തിനുള്ള സാധ്യതയുണ്ടെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തൽ.