കണക്കുകൂട്ടലുകളേക്കാള്‍ ഉയര്‍ന്ന ലീഡുമായി സജി ചെറിയാന്‍
ചെങ്ങന്നൂര്: വോട്ടണ്ണലിനേക്കുറിച്ച് ഏറെ പ്രതീക്ഷ പുലര്ത്തിച്ച സജി ചെറിയാന് എല്ഡിഎഫിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങളിലെ ലീഡ് പിടിക്കാന് സാധിച്ചാല് ഫലം തനിക്ക് അനുകൂലമാകുമെന്ന് പറഞ്ഞ സജി ചെറിയാനേപ്പോലും അമ്പരപ്പിക്കുന്നതാണ് ആദ്യറൗണ്ട് വോട്ടെണ്ണലില് എല്ഡിഎഫിന് ലഭിച്ച ലീഡ്. ബിജെപിക്ക് വ്യക്തമായ രീതിയില് വോട്ട് കുറയുന്നതും ചെങ്ങന്നൂരില് ശ്രദ്ധേയമാണ്. വര്ഷങ്ങളായി ചെങ്ങന്നൂരില് നടത്തിയ പ്രവര്ത്തനങ്ങള് സജി ചെറിയാനെ പിന്തുണയ്ക്കുന്നുവെന്നാണ് തുടക്കത്തില് ലഭിക്കുന്ന സൂചനകള്.
