മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വാലന്‍റൈൻസ് ദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഡാൻസ് പാർട്ടിക്കിടെ ഉണ്ടായ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ വഹാക്കയിലാണ് സംഭവം. ഇവിടുത്തെ മേയർ റാഫേൽ മെൽക്കോർ റൂയിസ് അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിനു നേരെയാണ് അജ്ഞാതൻ വെടിയുതിർത്തതെന്നാണ് വിവരം. മേയറുടെ പിതാവിവും മകനും വെടിയേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 3,300ലേറെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തായിരുന്നു ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നത്.