മൂന്നുകുട്ടികളുടെ അമ്മയായ സ്ത്രീയെ പീഡിപ്പിക്കാനാവില്ല; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

First Published 12, Apr 2018, 9:20 AM IST
Unnao rape case Impossible to rape mother of three children says BJP MLA
Highlights
  • കു​ൽ​ദീ​പ് സെം​ഗാ​റി​നെ​ പിന്തുണച്ച് ബിജെപി എംഎല്‍എ

ല​ക്നോ: ഉ​ന്നാ​വോ​യി​ൽ പ​തി​നെ​ട്ടു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ വിചിത്ര വാദവുമായി ബിജെപി എംഎല്‍എ. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി എം​എ​ൽ​എ​യ്ക്കു പി​ന്തു​ണ​യു​മാ​യാണ് മറ്റൊരു ബിജെപി എംഎല്‍ എ രംഗത്തെത്തിയിരിക്കുന്നത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യൊ​യ സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബൈ​രി​യ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗി​ന്‍റെ വാ​ദം.

ഇതൊരു മ​ന​ശാ​സ്ത്ര സം​ബ​ന്ധ​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ​നി​ന്നാ​ണ് പ​റ​യു​ന്ന​ത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വി​നെ ആ​ർ​ക്കും ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. അ​ത് അ​സാ​ധ്യ​മാ​ണ്. ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത് കു​ൽ​ദീ​പ് സെം​ഗാ​റി​നെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന​യാ​ണെന്നാണ് സു​രേ​ന്ദ്ര സിം​ഗി​ന്‍റെ വാ​ദം.ആ പെണ്‍കുട്ടിയുടെ പിതാവിനെ ആരെങ്കിലും മര്‍ദ്ദിച്ചിരിക്കും. എന്നാല്‍ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സിയാണ് സുരേന്ദ്ര സിംഗിന്‍റെ വാഗം റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​തു​ൽ സിം​ഗി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കു​ൽ​ദീ​പ് സിം​ഗും സ​ഹോ​ദ​ര​നു​മാ​ണ് ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നും ത​ന്‍റെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ഇ​വ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണം.

loader