കൊല്ലം: കൊല്ലം അഞ്ചലിൽ സ്കൂൾ വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. അഞ്ചൽ ശബരിഗിരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സീനിയർ വിദ്യാർഥികളുടെ പീഡനത്തിനിരയായത്.
സ്കൂളിന്റെ ഭാഗമായുള്ള ഹോസ്റ്റൽ മുറിയിലേക്കു വിളിച്ചുവരുത്തി ഏഴാം ക്ലാസുകാരനെ സീനിയർ വിദ്യാർഥികൾ പീഡിപ്പിക്കുകയായിരുന്നെന്നു കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചു സീനിയർ വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം, സംഭവത്തെ കുറിച്ച് തങ്ങൾ അറിയില്ലെന്നാണു സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. നിലവിലെ കേസ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണെന്നാണു മനസിലാക്കുന്നതെന്നും മാനേജ്മെന്റ് പറയുന്നു.
