Asianet News MalayalamAsianet News Malayalam

യുപി തെരഞ്ഞെടുപ്പ്: ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

UP elections BJP releases second list of candidates for 155 seats
Author
Lucknow, First Published Jan 22, 2017, 4:54 PM IST

ലക്നൗ: ഉത്തര്‍പ്രദേശിൽ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗ് നോയിഡയിൽ നിന്ന് ജനവിധി തേടും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ മകനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പങ്കജ് സിംഗാണ് രണ്ടാംഘട്ടത്തിലെ താര സ്ഥാനാര്‍ത്ഥി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുൾപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ്സമതി യോഗത്തിന് ശേഷമാണ് ഉത്തര്‍പ്രദേശിൽ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയത്. 149 പേരുടെ ആദ്യഘട്ട പട്ടികയ്ക്ക് പിന്നാലെയാണ് 155 പേരുടെ രണ്ടാംപട്ടികയിറക്കിയത്. കോൺഗ്രസിൽ നിന്ന് കൂടുമാറിയെത്തിയ റീത്ത ബഹുഗുണ ജോഷി ലക്നൗ കാന്റിൽ നിന്ന് ജനവിധി തേടും.

ഇതോടെ 403ൽ ബിജെപിക്ക് 303 സ്ഥാനാര്‍ത്ഥികളായി. രണ്ട്ഘട്ടമായി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയിൽ മുസ്ലിം വിഭാഗത്തിലെ ആര്‍ക്കും ഇടം കണ്ടെത്താനായില്ല. ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ അടുത്തമാസം 11നാണ് ആദ്യഘട്ട വോട്ടെടുപ്പ്.

Follow Us:
Download App:
  • android
  • ios