മാസശമ്പളത്തിലെ ഒരു ദിവസത്തെ തുക മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണനിധിയിലേക്ക് സംഭാവന ചെയ്യാന്‍ യുപി ഡിജിപി ഓം പ്രകാശ് സിങ് നിര്‍ദേശിച്ചു.

ദില്ലി: കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണയും സഹായവുമായി ഉത്തര്‍ പ്രദേശ് പൊലീസ്. മാസശമ്പളത്തിലെ ഒരു ദിവസത്തെ തുക മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണനിധിയിലേക്ക് സംഭാവന ചെയ്യാന്‍ യുപി ഡിജിപി ഓം പ്രകാശ് സിങ് നിര്‍ദേശിച്ചു. ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ ഓഫിഷ്യല്‍ അക്കൗണ്ടിലൂടെയായിരുന്നു നിര്‍ദേശം. ട്വീറ്റ് ഇങ്ങനെ...

കേരളത്തില്‍ കനത്ത മഴയിലും പ്രളയത്തിലും ഒരുപാട് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. കനത്ത നാശനഷ്ടങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുരിതമനുഭവിക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എല്ലാ യുപി പോലീസ് ഉദ്യോഗസ്ഥരോടും ഒരു നിര്‍ദേശം കൂടി. മാസശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെ തുക കേരള ജനതയ്ക്ക് വേണ്ടി മാറ്റിവെക്കുക. എന്ന് പറഞ്ഞാണ് ഒ പി സിങ് ട്വീറ്റ് അവസാനിപ്പിച്ചത്.

Scroll to load tweet…