ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഭര്‍ത്താവ് മൊഴിചൊല്ലിയതിനു പിന്നാലെ കൂട്ടബലാത്സംഗത്തിന് ഇരയായിയെന്ന് യുവതിയുടെ പരാതി. അബദ്ധത്തില്‍ പാട്ടിന്റെ ശബ്ദം കൂട്ടിയതാണ് മുത്തലാഖ് ചൊല്ലാന്‍ കാരണമെന്ന് യുവതിയുടെ പിതാവ് പറയുന്നു. 

മൊറാദബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഭര്‍ത്താവ് മൊഴിചൊല്ലിയതിനു പിന്നാലെ കൂട്ടബലാത്സംഗത്തിന് ഇരയായിയെന്ന് യുവതിയുടെ പരാതി. അബദ്ധത്തില്‍ പാട്ടിന്റെ ശബ്ദം കൂട്ടിയതാണ് മുത്തലാഖ് ചൊല്ലാന്‍ കാരണമെന്ന് യുവതിയുടെ പിതാവ് പറയുന്നു. 

മൊഴിചൊല്ലിയതിനു പിന്നാലെ 'ഹലാല'( മറ്റൊരാളെ വിവാഹം ചെയ്ത ശേഷം ആ വിവാഹബന്ധം വേർപെടുത്തി, ആദ്യത്തെ ഭര്‍ത്താവിനെ തന്നെ വീണ്ടും വിവാഹം ചെയ്യുക) ചെയ്യാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ പറഞ്ഞു. അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് മൊറാദാബാദ് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.