Asianet News MalayalamAsianet News Malayalam

യുപിഎസ്‍സിയുടെ വെബ്സൈറ്റ് തുറക്കുമ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറമോണ്‍

സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. 

UPSC website hacked shows image of cartoon character Doraemon
Author
Delhi, First Published Sep 11, 2018, 1:22 PM IST

യുപിഎസ്‍സസിയുടെ വെബ്സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും അതിന്‍റെ ടൈറ്റില്‍ ഗാനവും. തിങ്കളാഴ്ച രാത്രിയോടെയാണ് യുപിഎസ്‍സി സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റില്‍ കയറിയ ഉദ്യോഗാര്‍ത്ഥികള്‍ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. സ്ക്രീന്‍ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സൈറ്റ് പുനസ്ഥാപിച്ചു. നേരത്തേയും മറ്റ് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios