വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിനെ കുടുംബത്തിന്‍റെ വ്യാപാരസ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ സ്ഥാപനങ്ങളെയും ഓഫീസ് സംവിധാനങ്ങളെയും ട്രംപ് നിര്‍ബന്ധമായും ബഹുമാനിക്കണമെന്നും എബിസി ന്യസൂന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും വലിയ സ്ഥാപനത്തിനാണ് താങ്കള്‍ നേതൃത്വം നല്‍കുന്നതെന്ന ബോധം സത്യപ്രതിജ്ഞയ്ക്കു ശേഷം ഉണ്ടാവണമെന്ന് ഒബാമ ട്രംപിനെ ഓര്‍മ്മിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം പോലെ എളുപ്പമല്ല ഭരണ നിര്‍വഹണമെന്ന് ട്രംപ് മനസിലാക്കണമെന്നും കരുത്തരായ മറ്റ് രാജ്യങ്ങളും നിരവധി ധനകാര്യ വിപണികളും ലോകജനത ഒട്ടാകെയും അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നത് ഓര്‍മ്മയിലുണ്ടാകണമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.