ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക ഏര്‍ടുത്തിയ യാത്രനിരോധനം ഇന്ന് നിലവില്‍വരും. പുതിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ അടുത്ത ബന്ധുക്കളില്ലാത്തവര്‍ക്കും ബിസിനസ് ബന്ധങ്ങളില്ലാത്തവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാകും. ഇപ്പോള്‍ വിസ ഉള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിരോധനം ബാധകമല്ല. ഇരട്ട പൗരത്വമുള്ളവര്‍ക്ക് പട്ടികയില്‍ ഇല്ലാത്ത രാജ്യത്തുനിന്നുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലെത്താം. കീഴ്ക്കോടതികള്‍ തള്ളിക്കളഞ്ഞ നിരോധന ഉത്തരവ് ഭാഗികമായി നടപ്പാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്കുള്ളത്.