വാഷിങ്ടണ്‍: വടക്കന്‍ കൊറിയയുള്‍പ്പടെ മൂന്ന് രാജ്യങ്ങളിലുള്ളവര്‍ക്ക് കൂടി അമേരിക്കയിലേക്ക് യാത്രാവിലക്ക്. വടക്കന്‍ കൊറിയ, വെനിസ്വേല, ചാഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. രാജ്യത്തിന്റെ സുരക്ഷയാണ് തന്റെ പ്രഥമലക്ഷ്യമെന്നും അതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇതോടെ അമേരിക്കയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ട് ആയി. നേരത്തെ ഇറാന്‍, ലിബിയ, സിറിയ, യമന്‍, സോമാലിയ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.