വെള്ളിയാഴ്ചയാണ് മുറികൾ പരിശോധിക്കുന്നതിനായി അധികൃതർ ഹോസ്റ്റലുകളില്‍ എത്തിയത്. മുറികളിൽ അതിക്രമിച്ചു കയറിയ അധികൃതർ ഹോസ്റ്റലിൽ നിരോധിച്ച നിരവധി വസ്തുക്കൾ കണ്ടെടുത്തു. ഇസ്തിരിപ്പെട്ടി, എഗ് ബോയിലർ, ഇലക്ട്രിക് കെറ്റിൽ, വാട്ടർ കൂളർ, ഫ്രിഡ്ജ്, വാട്ടർ ഹീറ്റർ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതുകൂടാതെ ഒരു മുറിയിൽനിന്ന് 20 സിഗരറ്റ് കുറ്റികളും ഉപയോഗിച്ച കോണ്ടങ്ങളും തീപ്പെട്ടിയും കണ്ടെടുത്തു.
ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റലുകളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിദ്യാർത്ഥികളെ അവഹേളിച്ച് വീണ്ടും അധികൃതർ. ഹോസ്റ്റലുകളില്‍ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ വിദ്യാർത്ഥികളുടെ മുറിയിൽനിന്ന് ഉപയോഗിച്ച കോണ്ടം ഉൾപ്പെടെ കോളേജിൽ നിരോധിച്ച വസ്തുക്കൾ കണ്ടെത്തി.
വെള്ളിയാഴ്ചയാണ് മുറികൾ പരിശോധിക്കുന്നതിനായി അധികൃതർ ഹോസ്റ്റലുകളില്‍ എത്തിയത്. മുറികളിൽ അതിക്രമിച്ചു കയറിയ അധികൃതർ ഹോസ്റ്റലിൽ നിരോധിച്ച നിരവധി വസ്തുക്കൾ കണ്ടെടുത്തു. ഇസ്തിരിപ്പെട്ടി, എഗ് ബോയിലർ, ഇലക്ട്രിക് കെറ്റിൽ, വാട്ടർ കൂളർ, ഫ്രിഡ്ജ്, വാട്ടർ ഹീറ്റർ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതുകൂടാതെ ഒരു മുറിയിൽനിന്ന് 20 സിഗരറ്റ് കുറ്റികളും ഉപയോഗിച്ച കോണ്ടങ്ങളും തീപ്പെട്ടിയും കണ്ടെടുത്തു.
തുടർന്ന് വിദ്യാർത്ഥികളെ ശിക്ഷിക്കാനെന്നവണ്ണം കണ്ടെടുത്ത വസ്തുക്കളും അവ കണ്ടെടുത്ത മുറിയിലെ വിദ്യാർത്ഥികളുടെ പേരു വിവരങ്ങളുൾപ്പെടെ അധികൃതർ നോട്ടീസ് ബോർഡിൽ പതിച്ചു. കൂടാതെ കണ്ടെടുത്ത വസ്തു നോക്കി വിദ്യാർത്ഥികൾക്ക് പിഴയും ചുമത്തി. സിഗരറ്റ് കുറ്റികളും ഉപയോഗിച്ച കോണ്ടങ്ങളും കണ്ടെടുത്ത മുറിയിലെ വിദ്യാർത്ഥികൾക്ക് 5,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
അതേസമയം ഹോസ്റ്റൽ മുറികളില്‍ അതിക്രമിച്ചുകയറിയ അധികൃതര്‍ അനുവാദമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തിയും അപമാനിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിനെതിരെ ഗവേഷക വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഡീനിന് പരാതി നല്‍കിയിരുന്നു.
മര്യാദയില്ലാതെ മുറികളിലേക്ക് അതിക്രമിച്ചുകയറിയ അധികൃതര്‍ തങ്ങളുടെ സ്വകാര്യ വസ്തുക്കള്‍ പുറത്തേക്ക് വലിച്ചിടുകയും മോശമായി സംസാരിച്ചെന്നും വനിതാ ഗവേഷക ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് ഡീന്‍ എംഎസ് ശ്രീനിവാസ് അറിയിച്ചു. പരിശോധന നടത്തുന്നവരോട് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കരുതെന്നും ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.