ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പന്ത്രണ്ട് ജില്ലകളി അറുപത്തിയൊന്‍പത്. മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പോളിംഗ്. രണ്ടായിരത്തിപന്ത്രണ്ടിലെ തെരഞ്ഞെടുപ്പിൽ ഇതില്‍ അന്‍പത്തിയഞ്ചിലും വിജയം സമാജ്‍വാദി പാർട്ടിക്കൊപ്പമായിരുന്നു. ഇന്ന് റായ്ബറേലിയിൽ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ രണ്ട് റാലികളിൽ പ്രിയങ്കഗാന്ധിയും പങ്കെടുക്കും. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇതാദ്യമായാണ് പ്രിയങ്കയെത്തുന്നത്.