യുപിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു പരാതിപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമായാണ് വിവാഹം കഴിപ്പിച്ചത്
ബരീലി: ഉത്തര്പ്രദേശില് വീണ്ടും പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. പരാതിപ്പെട്ട പെണ്കുട്ടിയെ പ്രതികള് ചേര്ന്ന് നിര്ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. പ്രായപൂര്ത്തിയാകാത്ത മറ്റൊരു ആണ്കുട്ടിയുമായാണ് വിവാഹം കഴിപ്പിച്ചത്. ഉത്തര്പ്രദേശിലെ ബരീലിയിലാണ് സംഭവം.
ഗ്രാമത്തിലെ തന്നെ മൂന്ന് യുവാക്കള് ചേര്ന്ന് രാത്രിയില് പെണ്കുട്ടിയെ വീട്ടില് നിന്നും തട്ടികൊണ്ട് പോവുകയായിരുന്നു. സമീപത്തെ ഒഴിഞ്ഞ് പ്രദേശത്ത് വച്ച് കൂട്ട ബലാത്സംഗം ചെയ്തശേഷം പെണ്കുട്ടിയെ ഉപേക്ഷിച്ച് പ്രതികള് കടന്ന് കളഞ്ഞു. ഗ്രാമത്തിലെ പുരോഹിതനോട് പെണ്കുട്ടിയും കുടുംബവും പരാതി അറിയിച്ചതോടെ പ്രതികളുടെ വൈരാഗ്യം വര്ധിച്ചു. പിന്നീട് ഗ്രാമത്തിലെ പ്രായപൂര്ത്തിയാകാത്ത മറ്റൊരു ആണ്കുട്ടിയെകൊണ്ട് പ്രതികള് പെണ്കുട്ടിയെ വിവാഹം കഴിപ്പിച്ചു.
പെണ്കുട്ടിയുടെ എതിര്പ്പ് മറികടന്നായിരുന്നു വിവാഹം. യുപിയിലെ ഒരു പ്രദേശിക മാധ്യമം വാര്ത്ത റിപ്പോര്ട്ട് ചെയതതോടെയാണ് അധികാരികള് ഉണര്ന്നത്. ജില്ലാ മേധാവിയുടെ നേതൃത്വത്തില് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളില് ആരെയും പിടികൂടിയിട്ടില്ല.
