ദില്ലി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്യുന്നു. വിമത എംഎല്‍എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണു ചോദ്യംചെയ്യല്‍.

ദില്ലിയിലെ സിബിഐ ആസ്ഥാനത്താണു ചോദ്യം ചെയ്യല്‍ നടക്കുന്നത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ടു തവണ സിബിഐ സമന്‍സ് അയച്ചിരുന്നെങ്കിലും റാവത്ത് എത്തിയിരുന്നില്ല.

സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്നു ഹരീഷ് റാവത്ത് വ്യക്തമാക്കി.