2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റും തൂത്തു വാരിയ മോദി തരംഗം . മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാത്ത ബി.ജെ.പി 2017 ലും മോദി തരംഗത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത് . പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ നാലു റാലികളിലെത്തിയ മോദി ഉത്തര്‍ പ്രദേശിലേതു പോലെ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയെ നോട്ടമിട്ടുള്ള പ്രചാരണമാണ് നടത്തിയത്.

നിലവിലുള്ള റാവത്ത് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ കൊണ്ട് മൂടുകയാണ് ബി.ജെ.പി . ഒപ്പം ഉത്തരാഖണ്ഡിന്റെ കൂടപ്പിറപ്പായ രാഷ്ട്രീയ അസ്ഥിരതയും എടുത്തു കാട്ടുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോദിസര്‍ക്കാര്‍ ശ്രമിച്ചെന്ന മറുപടിയാണ് ഹരീഷ് റാവത്തിന്റേത്.

അഴിമതി ആരോപണങ്ങളെ തള്ളുന്ന കോണ്‍ഗ്രസ് വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടു തേടുന്നത്. പക്ഷേ ഈ പരസ്യ പ്രചാരണങ്ങള്‍ക്കുമപ്പുറം അടിയൊഴുക്കുകള്‍ ദേവഭൂമിയില്‍ ഇരു പാര്‍ട്ടികള്‍ക്കും അങ്കലാപ്പുണ്ടാക്കുന്നു. തിരഞ്ഞെ
ടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയായ കോണ്ഗ്രസ് നേതാക്കളും കോണ്‍ഗ്രസായ ബി.ജെ.പിക്കാരുമാണ് പലയിടത്തും സ്ഥാനാര്‍ഥികള്‍. 

ഇങ്ങനെ കാലുമാറ്റക്കാര്‍ക്ക് കസേരയിട്ടപ്പോള്‍ അവസരം നഷ്ടമായ സീറ്റുമോഹികളുടെ കാലുവാരലും റിബലുകളും കൂടി പ്രചാരണത്തെ കലക്കിമറിച്ചു. ഉത്തര്‍ പ്രദേശിനോട് ചേര്‍ന്ന ജില്ലകളിലെ ചില സീറ്റുകളില്‍ ബി.എസ്.പി ത്രികോണമല്‍സര പ്രതീതി സൃഷ്ടിക്കുന്നു.