നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഒന്‍പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ധനബില്ലിനെതിരെ വിമത എംഎല്‍എമാര്‍ വോട്ട് ചെയ്തതോടെ ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മാസം രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.

തുടര്‍ന്ന് കേന്ദ്ര രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും പിന്നീട് നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തു. വിമത എംഎല്‍എമാരെ ഒപ്പം ചേര്‍ത്തതോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.