ഏകാധിപതികളെ കേരളം വച്ചുപൊറുപ്പിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. കാട്ടാള ഭരണത്തില്‍ നടക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായത്. പൊലീസിലെ ചില അവസരവാദികള്‍ പറയുന്നത് മുഖ്യമന്ത്രി ഏറ്റുപാടുന്നു. സത്യഗ്രഹപന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കതിരെ നടപടിവേണം. അധികാരത്തിന്റെ ലഹരിയില്‍ സമനില നഷ്‌ടപ്പെട്ട നിലയിലാണ് മുഖ്യമന്ത്രി. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുടെ കാലത്തും മാധ്യമപ്രവര്‍ത്തകര്‍ ഇത്രമേല്‍ അപമാനിക്കപ്പെട്ടിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.