കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ ശൈലി മാറ്റണമെന്ന് വി.എം.സുധീരൻ.
തിരുവനന്തപുരം: കോണ്ഗ്രസ് ഗ്രൂപ്പ് നേതാക്കള് ശൈലി മാറ്റണമെന്ന് മുന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ഗ്രൂപ്പല്ല പാര്ട്ടിയാണ് വലുത്. പാര്ട്ടിയെക്കാള് ഗ്രൂപ്പുകള്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതി മാറ്റണം. അര്ഹതപ്പെട്ട പ്രവര്ത്തകരെ പരിഗണിക്കണം. സാധാരണ പ്രവര്ത്തകരുടെ വികാരം നേതാക്കള് ഉള്ക്കൊള്ളണം. ചെങ്ങന്നൂര് പരാജയത്തിന് ഒരു കാരണം സംഘടനാ ദൗര്ബല്യമെന്നും സുധീരൻ പറഞ്ഞു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും . ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിലെ തോല്വി വിശദമായി ചര്ച്ച ചെയ്യും. അതേസമയം, ചെങ്ങന്നൂർ തോല്വി കേരളത്തലെ കോൺഗ്രസ് നേതാക്കൾക്കുളള മുന്നറിയിപ്പെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. നേതാക്കള് മത സാമൂഹിക അവസര വാദികൾക്ക് പിന്നാലെയുള്ള ഓട്ടം അവസാനിപ്പിക്കണം എന്നും അഭിജിത്ത് കൂട്ടിച്ചേര്ത്തു.
