തിരുവനന്തപുരം: സമാധാനശ്രമങ്ങൾക്ക് മുൻകയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സർക്കാരും ചേർന്നാണെന്ന് ബിജെപി നേതാവും എംപിയുമായ  വി.മുരളീധരൻ. പക്ഷേ ആസൂത്രിതമായ ആക്രമണങ്ങൾക്കാണ് സിപിഎം സർക്കാരിന്റെ പിന്തുണയോടെ നേതൃത്വം നൽകുന്നതെന്നും വി.മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആർഎസ്എസ് ആക്രമണങ്ങളിൽ ഭയപ്പെടുമെന്ന് കരുതേണ്ടെന്ന് എ എൻ ഷംസീർ എംഎൽഎ പ്രതികരിച്ചു. ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണ് ആർഎസ്എസ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നും ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.