അഴിമതിയുണ്ടായാലും പ്രതികരിക്കില്ലെന്ന വിശ്വാസത്തിലാണ് കേരളാ സര്‍ക്കാര്‍ : വി മുരളീധരന്‍ എംപി

First Published 4, Apr 2018, 11:42 PM IST
V muraleedharan mp against Kerala Government
Highlights
  • കേരളത്തിൽ അഴിമതിയുണ്ടായാലും  പ്രതികരിക്കില്ലെന്ന വിശ്വാസത്തിലാണ്: വി മുരളീധരന്‍

ദില്ലി: കേരളത്തിൽ അഴിമതിയുണ്ടായാലും ജനങ്ങൾ പ്രതികരിക്കില്ലെന്ന വിശ്വാസത്തിലാണ് സംസ്ഥാന സർക്കാരെന്ന് രാജ്യസഭ എംപി വിമുകളീധരൻ. സ്വന്തം താത്പര്യങ്ങൾക്കായി രാഷ്ട്രീയക്കാർ ജനങ്ങളെ വഞ്ചിക്കുന്ന സാഹചര്യമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

രാജ്യസഭാംഗമായി ചുമതലയേറ്റ വി.മുരളീധരൻ എംപിക്ക് ദില്ലിയിലെ മലയാളി സംഘടനകൾ സ്വീകരണം നൽകി. ദില്ലി മലയാളി അസോസിയേഷൻ, എൻഎസ്എസ് ദില്ലി ഘടകം തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കേന്ദ്രമന്ത്രിമാരായ മുകേഷ് ശർമ്മ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവർ ദില്ലി കേരളാ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു.

loader