കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടാമെന്ന് വി മുരളീധരന്‍

First Published 18, Mar 2018, 9:45 AM IST
v muraleedharan on km mani alliance
Highlights

കെ.എം മാണിയുമായി പി.കെ കൃഷ്ണദാസ് ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ്

കോഴിക്കോട്: തെരഞ്ഞെടുപപ്പിൽ  കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി നേതാവ് വി മുരളീധരന്‍.  കെ.എം മണിയുമായുള്ള ചർച്ചയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  എല്ലാവരുടെയും വോട്ട് വേണം. കെ.എം മാണിയുമായി പി.കെ കൃഷ്ണദാസ് ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ്. ശുഹൈബ് വധക്കേസിൽ പ്രതിരോധത്തിലായ ജയരാജനെ രക്ഷിക്കാനുള്ള സി.പി.എമ്മിന്റെ നാടകമാണ് ഇപ്പോഴത്തെ വധഭീഷണിയെന്നും മുരളീധരന്‍ പറഞ്ഞു.

loader