തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം വി മുരളീധരൻ. ആരോപണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് വി. മുരളീധരന്‍ തീരുവനന്തപുരത്ത് പ്രതികരിച്ചു.

രാജ്യസഭാ സ്ഥാനാർഥിത്വം കേരളത്തിനുള്ള അംഗീകാരമാണ്.സംസ്ഥാനത്തിന്‍റെ വികസനത്തിന് തീവ്രത പകരാൻ ഇത് സഹായിക്കും. ചെങ്ങന്നൂരിൽ ബിഡിജെഎസ് എൻഡിഎയ്ക്ക് ഒപ്പം നിൽക്കും എന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു. ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് മുരളീധരന്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 216ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളക്കൂട്ടത്ത് നിന്നും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2004-2005 സാമ്പത്തിക വര്‍ഷം ആദായ നികുതി അടച്ചിട്ടുണ്ടെന്നാണ് 2016ല്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. 3,97,588 രൂപ ആദായ നികുതി അടച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി ഇനത്തില്‍ പണം അടച്ചിട്ടില്ലെന്ന് മുരളധരന്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്