തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യം വച്ചാണെന്ന് ബിജെപി ആരോപിച്ചു. പ്രകോപനം ഉണ്ടായാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങളോട് ബിജെപി പ്രവര്‍ത്തകര്‍ പ്രതികരിച്ചാല്‍ സംസ്ഥാനം ചോരക്കളമാകുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുമ്മനത്തെ ആക്രമിക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യം. ഇത്തരം ആക്രമണങ്ങളുണ്ടാവരുത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് നിര്‍ദ്ദേശം നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ബിജെപി ഓഫീസന് നേരെ നടന്ന ആക്രമണത്തിന് കാരണം പൊലീസിന്റെ നിഷ്‌ക്രിയത്വമെന്ന് രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു. കുമ്മനം ഓഫീസില്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.