തിരുവനന്തപുരം:സ്വന്തം മണ്ഡലമായ എലപ്പുള്ളിയില്‍ ബ്രൂവറി അനുമതിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് വി.എസ് അച്യതാനന്ദന് പറഞ്ഞു‍. കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയിലെ ബിയർ ഉല്പാദന അനുമതി ആശങ്ക ജനകമാണ്. ഭൂഗര്‍ഭ വകുപ്പ് അത്യാസന്ന മേഖല ആയി പ്രഖ്യാപിച്ച സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. 

കമ്പനികള്‍ക്ക് എതിരെ പോരാട്ടം നടത്തിയ ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുണ്ട്. എലപ്പുള്ളി പഞ്ചായത്തിലെ പത്താം വാർഡായ കൗസുപ്പാറയിലാണ് ബ്രൂവറി തുടങ്ങുന്നത്. ഇതിനെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര് ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു. കുടിവെള്ളള ക്ഷാമം നേരിടുന്ന പ്രദേശത്ത് ബീയർ ഉൽപ്പാദനം അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും ഡിസിസി പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.