തിരുവനന്തപുരം: ഗെയിൽ സമരത്തിനെതിരായ സർക്കാർ നടപടിയെ വിമർശിച്ച് വിഎസ് അച്യുതാനന്ദൻ. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഇടതുപക്ഷ സർക്കറിന് ചേർന്ന നയമല്ലെന്ന് വിഎസ് വിമർശിച്ചു. വിഴിഞ്ഞത്ത് സമരം നിർത്തിയാലേ ചർച്ചയുള്ളൂ എന്ന നിലപാട് പുന:പരിശോധിക്കണം. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങൾ നടത്തുന്ന സമരങ്ങൾ ഒത്തുതീർപ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.