കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർയാത്രക്കാരായ മൂന്ന് പേരാണ് മരിച്ചത്.

കോഴിക്കോട്: വടകര കൈനാട്ടിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർയാത്രക്കാരായ മൂന്ന് പേരാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റുകയായിരുന്നു. 

ഇവിടെ വച്ചാണ് മൂന്ന് പേർ പേരിച്ചത്. പരിക്കേറ്റ മറ്റു രണ്ടു പേർ ഇപ്പോഴും മെഡിക്കൽ കോളേജിലുണ്ട്. ഇതിലൊരാളുടെ നില ​ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.