പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച കേസിലെ പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അട്ടപ്പള്ളത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നതിനാണ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡി അപേക്ഷ ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയിരുന്നു.
അതേ സമയം കുട്ടികളുടെ മരണത്തിലെ ദുരൂഹത തുടരുകയാണ്. മൂത്ത കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് കരുതുമ്പോഴും, ഇളയ കുട്ടിയുടേത് കൊലപാതകമാണോ എന്ന സംശയത്തില്‍ തന്നെയാണ് പോലീസ് ഉള്ളത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ചാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ
