ആരെയും പ്രതി ചേർത്തിട്ടില്ല പൊലീസ്  ഉദ്യാഗസ്ഥരെയും കസ്റ്റഡിയിൽ വാങ്ങും

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍റെ അത്മഹത്യവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണം കൊലക്കേസാക്കി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാല്‍ ആരെയും പ്രതി ചേർത്തിട്ടില്ല. കൂടുതൽ അന്വേഷണം നടത്തുമെന്നും മർദിച്ചത് ആരെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരെ ഉടൻ ചോദ്യം ചെയ്യും. മറ്റ് പൊലീസ് ഉദ്യാഗസ്ഥരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred