വരാപ്പുഴ കസ്റ്റഡി കൊല: അഖിലയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള എഎന്‍ രാധാകൃഷ്ണന്‍റെ ഹര്‍ജി തള്ളി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില് സിബിഐ അന്വേഷണം വേണമെന്ന അഖിലയുടെ ഹർജിയിൽ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എഎന് രാധാകൃഷ്ണന്റെ ഉപഹർജി ഹൈക്കോടതി തള്ളി. രാഷ്രീയ പ്രേരിതമായാണ് രാധാകൃഷ്ണൻ കോടതിയെ സമീപിച്ചതെന്ന് കോടതി വിലയിരുത്തി.
കൊലപാതകത്തിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം തെളിയിക്കാൻ എഎന് രാധാകൃഷ്ണനു കഴിഞ്ഞല്ലെന്നും കോടതി വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹർജിയിൽ വാദം തുടരുകയാണ്.
