വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെതിരെ ഒരിക്കലും മൊഴി നല്‍കിയിട്ടില്ലെന്ന് വാസുദേവന്‍റെ മകന്‍ വിനീഷ്

First Published 15, Apr 2018, 10:49 AM IST
Varapuzha custody death vineesh against police
Highlights
  • വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെതിരെ ഒരിക്കലും മൊഴി നല്‍കിയിട്ടില്ലെന്ന് വാസുദേന്‍റെ മകന്‍ വിനീഷ്

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകന്‍ വിനീഷ്. ആദ്യം നൽകിയ മൊഴിയിലും രണ്ടാമത്തെ മൊഴിയിലും ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് വിനീഷ് വ്യക്തമാക്കി. ആദ്യം ആറ് പേരുടെ പേരാണ് പോലീസിനു നൽകിയത്.

ഇതിൽ ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേര് ഇല്ലായിരുന്നു. പോലീസ് വ്യാജമായാണ്  മൊഴി രേഖപ്പെടുത്തിയതെന്നും വിനീഷ് പറഞ്ഞു. സ്റ്റേഷനിലെത്തി കുറച്ച് പേരുകള്‍ വായിച്ച് കേള്‍പ്പിച്ചു. ഇവരെയൊക്കെ കണ്ടാല്‍ അറിയുമോ എന്ന് ചോദിച്ചു. കണ്ടിട്ടുണ്ടെന്ന് മറുപടി പറഞ്ഞു. അക്രമിസംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു മറുപടി. 

വിനീഷിന്‍റെ വെളിപ്പെടുത്തലോടെ പൊലീസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. നേരത്തെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകനും മറ്റൊരു അയല്‍ക്കാരനും മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന നേരത്തെ തന്നെ വെളിപ്പെടുത്തിയ വിനീഷ് താന്‍ ഒരിക്കലും ശ്രീജിത്തിന്‍റെ പേര് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വഴി ശ്രമം നടത്തിയതായി ആരോപിച്ച് മകന്‍ രംഗത്ത് വന്നിരുന്നു. 
 

loader