പള്ളിയിലെ നിസ്ക്കാരഹാളിൽ അയ്യപ്പൻമാർക്കുൾപ്പടെ ആർക്കും പ്രവേശനമില്ല. ഇവിടെ കയറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാൽ മഹല്ല് കമ്മിറ്റി തീരുമാനമെടുക്കും.

എരുമേലി: വാവർ പള്ളിയിൽ കയറുന്നതിന് സ്ത്രീകൾക്ക് ഒരു നിയന്ത്രണവുമില്ലെന്ന് ആവർത്തിച്ച് മഹല്ല് കമ്മിറ്റി. നിസ്ക്കാരഹാളിൽ കയറുന്നതിന് മാത്രമാണ് നിയന്ത്രണം. വാവർ പള്ളിയിൽ കയറാൻ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണം.

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ എരുമേലി വാവർ പള്ളിയിൽ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കിയതാണ്. എന്നാൽ കഴിഞ്ഞ ദിവസം വാവർ പള്ളിയിൽ കയറാൻ വന്ന സ്ത്രീകളെ അറസ്റ്റ് ചെയ്തതോടെ പള്ളിയിൽ നിയന്ത്രണമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. പള്ളിയുടെ ഒരു വാതിൽ പൂട്ടിയിട്ടത് ഇതിന്റ ഭാഗമായാണെന്നായിരുന്നു പ്രചാരണം. ഈ പ്രചാരണങ്ങളെ പള്ളിയുടെ മഹല്ല് കമ്മിറ്റി തള്ളി. 

പള്ളിയിലെ നിസ്ക്കാരഹാളിൽ അയ്യപ്പൻമാർക്കുൾപ്പടെ ആർക്കും പ്രവേശനമില്ല. ഇവിടെ കയറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടുമില്ല. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാൽ മഹല്ല് കമ്മിറ്റി തീരുമാനമെടുക്കും. കൊച്ചമ്പലത്തിൽ നിന്നും പേട്ട തുള്ളി വാവർപള്ളിയിൽ വലംവച്ച് വലിയമ്പലത്തിലേക്ക് പോകുന്നതാണ് എരുമേലിയിലെ ചടങ്ങ്.