ഇഫ്താസിനെതിരെ കടുത്ത ആരോപണങ്ങളുമായി വി.ഡി.സതീശന്‍

First Published 26, Mar 2018, 3:25 PM IST
vd satheeshan in assembly
Highlights
  • ഇടുക്കിയിലും വയനാട്ടിലും ഇഫ്താസ് നടത്തിയ പ്രവര്‍ത്തനം പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് പൊതുസോഫ്റ്റ് വെയര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ ഇഫ്താസിനെതിരെ വീണ്ടും വി.ഡി.സതീശന്‍ എം.എല്‍.എ.സഹകരണ സംഘങ്ങളിലെ കോര്‍ ബാങ്കിംഗ് റിസര്‍വ് ബാങ്കിനെ മുന്‍നിര്‍ത്തിയുള്ള തട്ടിപ്പാണെന്ന് സതീശന്‍ ആരോപിച്ചു. 

നടപടി ക്രമങ്ങള് പാലിക്കാതെയാണ് ഇഫ്താസിനെ കരാര്‍ ഏല്‍പ്പിച്ചത്. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇടുക്കിയിലും വയനാട്ടിലും ഇഫ്താസ് നടത്തിയ പ്രവര്‍ത്തനം പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പദ്ധതി നടപ്പാക്കാന്‍ ഇഫ്താസിന് കഴിയില്ലെന്ന് സംസ്ഥാനം നിയോഗിച്ച കമ്മീഷന്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള സാങ്കേതിക മികവ് ഇഫ്താസിനില്ല പ്രഥമിക പഠനം പോലും നടത്താതെയാണ് കരാര്‍ ഇഫ്താസിനെ ഏല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 

loader