സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കന്നട സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. വി വീരേഷിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസില്‍ വിവരമറിയിക്കുന്നതിന് മുമ്പ് പരാതിക്കാരിയുടെ വീട്ടുകാര്‍ വീരേഷിനെ മര്‍ദിച്ച് അവശനാക്കി. കന്നഡയില്‍ രണ്ട് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട് വി വീരേഷ്.
പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനവുമായി ഒരു പെണ്‍കുട്ടിയെ വീരേഷ് വീട്ടിലേക്ക് വിളിപ്പിച്ചു. സിനിമയിലെ കഥാപാത്രത്തെക്കുറിച്ചുളള ചര്‍ച്ചയ്‌ക്കാണെന്ന് പറഞ്ഞായിരുന്നു ഇത്. പെണ്‍കുട്ടിയോടൊപ്പം വന്ന വീട്ടുകാരെ പുറത്തുനിര്‍ത്തി വീടിന്‍റെ മുകളിലെ നിലയിലേക്ക് ചര്‍ച്ചയ്‌ക്കായി വീരേഷ് പോയി. മുറിയില്‍ വച്ച്, അവസരം വേണമെങ്കില്‍ വഴങ്ങിത്തരണമെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെടു. ഇത് എതിര്‍ത്ത പെണ്‍കുട്ടി വീരേഷിനെ പൂട്ടിയിട്ട് പുറത്തെത്തി വീട്ടുകാരെ വിവരം അറിയിച്ചു.അവരാകട്ടെ പൊലീസില്‍ അറിയിക്കും മുമ്പ് നിര്‍മാതാവിനെ കണക്കിന് പെരുമാറി.ഇത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ വീരേഷ് നിഷേധിച്ചെങ്കിലും ബന്ധുക്കള്‍ ചെവിക്കൊണ്ടില്ല. പൊലീസില്‍ വിവരമറിയിച്ചു.പെണ്‍കുട്ടിയുടെ പരാതില്‍ വൈകീട്ടോടെ വീരേഷിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
