തന്നെ വിമർശിക്കുന്നവർക്കാണ് ഏറ്റവും വലിയ വർഗീയതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കൊല്ലം: തന്നെ വിമർശിക്കുന്നവർക്കാണ് ഏറ്റവും വലിയ വർഗീയതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അക്രമങ്ങളും ആക്ഷേപങ്ങളും കൊണ്ട് തന്‍റെ അഭിപ്രായം മാറില്ല.
മുനീറിന്‍റേതാണ് വലിയ വർഗീയ പാർട്ടി. തുഷാർ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാ മതിലിനോട് സഹകരിക്കും. സംഘടനാ തീരുമാനം ലംഘിച്ചാൽ ആരായാലും എസ്എൻഡിപിക്ക് പുറത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വനിതാ മതിലുമായി സഹകരിക്കാത്തവർക്കെതിരെ സംഘടന നടപടിയെടുക്കുമെന്ന് നേരത്തെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഏകമനസ്സോടുകൂടി വനിതാ മതിൽ വിജയിപ്പിക്കാൻ പ്രവർത്തനം നടത്തുമെന്നും ഇതിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ നവോത്ഥാനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
