തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അഭിപ്രായം മാത്രമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായിയും താനും തമ്മില്‍ യുദ്ധമുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നു വെള്ളാപ്പള്ളി പറഞ്ഞു. ഈ വിഷയത്തില്‍ എസ്എന്‍ഡിപി യോഗം വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.