വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയം രാജ്യത്തെ സാമ്പത്തിക നിലയെ താറുമാറാക്കുകയും കറന്‍സിയുടെ മൂല്യത്തില്‍ കാര്യമായ ഇടിവും കഴിഞ്ഞയാഴ്ച വരുത്തിയിരുന്നു.
കാരക്കാസ്: വെനസ്വേലയില്‍ മിനിമം ശമ്പളം 3,0000 ശതമാനം കൂട്ടിയിട്ടും. നാണ്യപെരുപ്പവും ദാരിദ്രവും കൂടുന്നു. ഒരു കിലോ ഇറച്ചി മേടിക്കാന്‍ ശമ്പളം കൂട്ടിയിട്ടും കഴിയുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക അരാജകത്വത്തിലിലുള്ള വെനസ്വേലയില്‍ നിന്നും ആള്‍ക്കാര്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ്. വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയം രാജ്യത്തെ സാമ്പത്തിക നിലയെ താറുമാറാക്കുകയും കറന്‍സിയുടെ മൂല്യത്തില്‍ കാര്യമായ ഇടിവും കഴിഞ്ഞയാഴ്ച വരുത്തിയിരുന്നു.
തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ കറന്‍സിയായ സോവറിന്‍ ബൊളീവര്‍ പ്രകാരം ഏറ്റവും താണശമ്പളം ഇപ്പോള്‍ 1,800 ആണ്. ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഇവര്‍ഷം ആദ്യം ഐഎംഎഫ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2018 അവസാനത്തോടെ 10 ദശലക്ഷം ആകുമെന്നാണ് കണക്കാക്കുന്നത്.
വെനസ്വേലയുടെ വരുമാനത്തിന്റെ 96 ശതമാനവും എണ്ണഉല്‍പ്പാദനത്തില്‍ നിന്നുമാണ് എന്നാല്‍ ദിവസം 1.4 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് കൈവരിച്ചിരിക്കുന്നത്. പത്തുവര്‍ഷം മുമ്പുണ്ടായിരുന്ന 3.2 ദശലക്ഷം എന്ന നിലയിലേക്കാണ് ഇപ്പോള്‍ എണ്ണയുല്‍പ്പാദനം മാറുന്നത്. 2014 ല്‍ എണ്ണവില ശക്തമായി ഇടിഞ്ഞത് മുതലാണ് എണ്ണയെ ആശ്രയിച്ചിരുന്ന രാജ്യത്തിന്റെ വരുമാന മാര്‍ഗ്ഗം അടഞ്ഞുപോകുന്ന നിലയിലേക്ക് ആയത്.
എന്നാല്‍ ഭരണ പരാജയമാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിക്ക് കാരണമെന്ന് വെനിസ്വലന്‍ രാഷ്ട്രതലവന്‍ നിക്കോളാസ് മഡൂറോ സമ്മതിക്കുന്നില്ല. രാജ്യത്തിനകത്തും പുറത്തുംനിന്നും നേരിടേണ്ടി വരുന്ന രാഷ്ട്രീയ യുദ്ധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്. ഐ എം എഫിന്റെ അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ കണക്കനുസരിച്ച് ഈ മാസമൊടുവില്‍ വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം ശതമാനം കടക്കും. ഇന്ത്യയിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനം ആണ്.
ഏപ്രില്‍ മാസത്തില്‍ മാത്രം പണപ്പെരുപ്പ നിരക്കില്‍ 234 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. അതായത് പണപ്പെരുപ്പ നിരക്ക് ഓരോ 18 ദിവസവും ഇരട്ടിയാകുന്നു. നിലവില്‍ 3.5 ദശലക്ഷം ബൊളിവര്‍ കൊടുത്താല്‍ കരിഞ്ചന്തയില്‍ ഒരു ഡോളര്‍ കിട്ടും. 1923-ല്‍ ജര്‍മ്മനിയിലും 2000-ല്‍ സിംബാബ്വെയിലും അനുഭവിച്ചതിലും രൂക്ഷമാണ് വെനിസ്വേലയിലെ സ്ഥിതിയെന്നാണ് ഐ എം എഫ് പറയുന്നത്. നാലു വര്‍ഷം മുമ്പ് എണ്ണവില 30 വര്‍ഷത്തെ താഴ്ചയിലേക്ക് പോയതോടെയാണ് എണ്ണ പ്രധാന കയറ്റുമതിയായ വെനസ്വേല സമ്പദ് വ്യവ്സഥ തകരാനാരംഭിച്ചത്.
അമേരിക്കന്‍ സാമ്രാജ്യത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച്, ഐ എം എഫിന്റെ വായ്പ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ച കരുത്തനായ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു ശേഷമാണ് മഡുറോ അധികാരത്തിലെത്തുന്നത്. എന്നാല്‍ ഷാവേസിന്റെ ചങ്കുറപ്പ് മഡുറോയ്ക്ക് ഇല്ലാതെ വന്നതോടെ രാജ്യം പരിതാപകരമായ അവസ്ഥയിലേക്ക് നിലം പതിക്കുകയായിരുന്നു.
വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് കഴിഞ്ഞ ദിവസം ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവര്‍. അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു.
പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.
