സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്. കേസിലെ അന്തിമവാദം പൂർത്തിയാക്കിയതിന് ശേഷം വിധി പറയാനിരിക്കെ വീണ്ടും തങ്ങളെ വിസ്തരിക്കമെന്ന് ആവശ്യപ്പെട്ട് പ്രധാനസാക്ഷിയായ അസം ഖാനും മറ്റൊരു സാക്ഷിയായ മഹേന്ദ്ര സാലെയും കോടതി സമീപീച്ചിരുന്നു. 

മുംബൈ: സൊറാബുദ്ദീന്‍ ഷെയ്ഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തില്‍ സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞേക്കും. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ്.ജെ ശർമ്മയാണ് കേസില്‍ വിധി പറയുക. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ 16 പേരെ 2014ൽ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇന്ന് പുറപ്പെടുവിക്കുന്നത്. സാക്ഷി മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന പ്രധാന സാക്ഷിയുടെ അടക്കം രണ്ട് ഹ‍ർജികൾ പരിഗണിച്ച ശേഷമാകും ഇന്ന് വിധി പറയുക. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥ‌രുടെ സമ്മര്‍ദവും ഭീഷണിയും മൂലം വാദത്തിനിടെ മറ്റ് പേരുകള്‍ പറയാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് തങ്ങളെ വീണ്ടും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്. കേസിലെ അന്തിമവാദം പൂർത്തിയാക്കിയതിന് ശേഷം വിധി പറയാനിരിക്കെ വീണ്ടും തങ്ങളെ വിസ്തരിക്കമെന്ന് ആവശ്യപ്പെട്ട് പ്രധാനസാക്ഷിയായ അസം ഖാനും മറ്റൊരു സാക്ഷിയായ മഹേന്ദ്ര സാലെയും കോടതി സമീപീച്ചിരുന്നു. വാദത്തിനിടെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥ‌രുടെ സമ്മര്‍ദവും ഭീഷണിയും മൂലം മറ്റ് പേരുകള്‍ പറയാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് തങ്ങളെ വീണ്ടും വിസ്തരിക്കണെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഈ ഹർജികൾ പരിഗണിച്ചതിനു ശേഷമാകും കോടതി ഇന്ന് വിധി പറയുക. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന ഗുലാബ് ചന്ദ് കടാരിയ എന്നിവര്‍ ഉൾപ്പെട്ടതോടെ ഏറെ ചർച്ചാ പ്രധാന്യമുള്ള കേസായി ഇത് മാറിയിരുന്നു.

എന്നാൽ 2014ല്‍ 38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കി. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് മും‍ബൈയിലെ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിപ്പിക്കുക. 210 സാക്ഷികളെ വിസ്തരിച്ച കേസിൽ 92 പേര്‍ മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്റെ വാദം ഗുജറാത്തിൽ നിന്നും സുപ്രീം കോടതിയുടെ നി‍ർ‍ദ്ദേശത്തെ തുടർന്ന് മുംബൈയിലേക്ക് മാറ്റിയത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ്.ജെ ശർമ്മാണ് കേസില്‍ വിധി പറയുക.ഡിസംബര്‍ അവസാനം വിരമിക്കാനിരിക്കെയാണ് ജഡ്ജി കേസില്‍ വിധി പറയുന്നത്.