സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിധി ഇന്ന്. കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് വ്യവസായിയായ ടി സി മാത്യുവിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിധി. 

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിധി ഇന്ന്. കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് വ്യവസായിയായ ടി സി മാത്യുവിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിധി. 

ഒന്നര വർഷം നീണ്ടു നിന്ന കേസിന്‍റെ വിചാരണ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സരിതാ നായരും ബിജു രാധാകൃഷ്ണനുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.