ഉപരാഷ്‌ട്രപതി തെര‌ഞ്ഞെടുപ്പ് നാളെ നടക്കും. എന്‍ഡിഎയുടെ വെങ്കയ്യ നായിഡുവും പ്രതിപക്ഷത്തിന്റെ ഗോപാല്‍കൃഷ്‍ണ ഗാന്ധിയുമാണ് സ്ഥാനാര്‍ത്ഥികള്‍. ലോക്സഭയിലും രാജ്യസഭയിലും മുന്‍തൂക്കമുള്ളതിനാല്‍ വെങ്കയ്യ നായിഡുവിന് വിജയം ഉറപ്പാണ്. ബിഹാറില്‍ എന്‍ഡിഎയുടെ ഭാഗമായെങ്കിലും ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാല്‍ കൃഷ്‍ണ ഗാന്ധിക്കാണ് പിന്തുണയെന്ന് ജെഡിയു നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം നാളെ വൈകിട്ട് തന്നെ വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ എംപിമാരോട് ആവശ്യപ്പെട്ടു.