Asianet News MalayalamAsianet News Malayalam

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

vice president hamid ansari to reach kerala today
Author
Thiruvananthapuram, First Published Aug 29, 2016, 3:58 AM IST

വൈകിട്ട് 3.05ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്‌ട്രപതിയെ ഗവര്‍ണര് പി സദാശിവം‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍, ഡിജിപി ലോക്‍നാഥ് ബെഹ്റ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും . 3.15ഓടെ ഉപരാഷ്‌ട്രപതി ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് പോകും.

നാലുമണിക്ക് കൊല്ലം ശ്രീനാരായണ കോളജ് ക്യാമ്പസില്‍ എം.ശ്രീനിവാസന്‍റെ പ്രതിമ ഉപരാഷ്‌ട്രപതി അനാഛാദനം ചെയ്യും. 5.10ന് കൊല്ലത്തുനിന്ന് തിരിക്കുന്ന അദ്ദേഹം 5.45ന് തിരുവനന്തപുരത്തെത്തും. രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്‌ട്രുപതി, നാളെ തിരുവനന്തപുരത്ത് രണ്ട് ചടങ്ങുകളില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം കൊച്ചിയിലേക്കും പോകും.

Follow Us:
Download App:
  • android
  • ios