Asianet News MalayalamAsianet News Malayalam

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് ഇനി ഓൺലൈനിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം

'cybercrime.gov.in' എന്ന വെബ് പോർട്ടലിലൂടെയാണ് പരാതികൾ രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ ലൈംഗിക അധിക്ഷേപം, കുട്ടികൾക്കെതിരെ ലൈംഗിക അധിക്ഷേപം തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. 

Victims of sexual abuse can register complaint online
Author
Delhi, First Published Sep 20, 2018, 11:34 PM IST

ദില്ലി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പൗരൻമാർക്ക് ഇനി ഓൺലൈനിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. 'cybercrime.gov.in' എന്ന വെബ് പോർട്ടലിലൂടെയാണ് പരാതികൾ രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ ലൈംഗിക അധിക്ഷേപം, കുട്ടികൾക്കെതിരെ ലൈംഗിക അധിക്ഷേപം തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. 

ഇത് കൂടാതെ ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവ സംബന്ധിച്ച പരാതികളും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന പരാതികളിൽ ഒാട്ടോമാറ്റിക്കായി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും കുറ്റവാളികൾക്കെതിരെ നടപടികൾ എടുക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി മദൻ എം ഒബറോയ് പറഞ്ഞു.  

‌സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയൽ (സിസിപിഡബ്ല്യുസി) പോർട്ടൽ വളരെ സൗകര്യപ്രദവും സൗഹാർദപരവുമാണ്. തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ പരാതി നൽകാൻ ആളുകൾക്ക് ഈ പോർട്ടൽ വഴി സാധിക്കും. പോർട്ടൽ വഴിയുള്ള രജിസ്റ്റർ ചെയ്ത പരാതികൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയോ കേന്ദ്രഭരണപ്രദേശങ്ങളിലെയോ പൊലീസ് സ്റ്റേഷനുകളാണ് കൈകാര്യം ചെയ്യുകയെന്നും അദേഹം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios