ബൊഗോട്ട: കൊളംബിയയില്‍ 160 വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി. ആറു പേര്‍ മരിച്ചു. മുപ്പതിലേറെപ്പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. അപകടം നടന്നതിന്റെ തല്‍സമയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തടാകത്തില്‍ പൊടുന്നനെയാണ് ഈ ബോട്ട് മുങ്ങുന്നത്. സമീപത്തുണ്ടായിരുന്ന ചെറുബോട്ടുകള്‍ അവിടേക്ക് പെട്ടെന്ന് എത്തുന്നുണ്ട്. എന്നാല്‍ ആദ്യമൊന്നും ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ബോട്ടില്‍ സുരക്ഷാമുന്‍കരുതല്‍ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. ബോട്ടിന്റെ കാലപ്പഴക്കവും പരിധിയിലേറെ ആളുകള്‍ കയറിയതുമാണ് അപകട കാരണമെന്ന് പറയപ്പെടുന്നു...

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കാണാം...