കളിച്ചുകൊണ്ടിരിക്കെ ഷൂസ് ശരിയാക്കാനായി എട്ടുവയസ്സുകാരനായ കുട്ടി അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഗണര്‍ കാറിന് സമീപം റോഡിലായി ഇരുന്നു. പെട്ടെന്നായിരുന്നു കാറിലേക്ക് ഒരു സ്ത്രീ കയറിയതും, കാറെടുത്തതും

ബെഗലൂരു: മുംബൈ നഗരത്തിലെ ഒരു തെരുവില്‍ നിന്നാണ് ചങ്കിടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. റോഡില്‍ കളിക്കുന്നതിനിടെ എട്ടുവയസ്സുകാരന്‍ കാറിനടിയില്‍ പെടുന്നതാണ് വീഡിയോയിലുള്ളത്. 

ഒരു കൂട്ടം കുട്ടികള്‍ റോഡില്‍ പന്ത് കളിക്കുന്നതിനിടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ ഷൂസ് ശരിയാക്കാനായി എട്ടുവയസ്സുകാരനായ കുട്ടി അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഗണര്‍ കാറിന് സമീപം റോഡിലായി ഇരുന്നു. പെട്ടെന്നായിരുന്നു കാറിലേക്ക് ഒരു സ്ത്രീ കയറിയതും, കാറെടുത്തതും. കുട്ടി താഴെയിരിക്കുന്നത് ഇവരും, ഇവര്‍ കാറില്‍ കയറുന്നത് കുട്ടിയും കണ്ടില്ല. മുന്നോട്ടെടുത്ത കാറിനടിയിലേക്ക് കുട്ടി പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് സംഭവിച്ചത് കാണുക...

Scroll to load tweet…

അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഉടന്‍ തന്നെ കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കളി തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. ബെഗലൂരു സിറ്റി പൊലീസാണ് വീഡിയോ ട്വീറ്റ് ചെയ്തത്.