ഇന്തൊനീഷ്യയിലെ ബാലിയിലെ ​ഗുറാഹ്റായ് വിമാനത്താവളത്തിലാണ് സംഭവം. വൈകിയെത്തിയ ഹന എന്ന യാത്രക്കാരിയാണ് വിമാനത്തിൽ ഓടിക്കയറാനൊരുങ്ങിയത്. 

ബാലി: ബസിലും ഓട്ടോയിലും ട്രെയിനിലും ഓടിച്ചെന്ന് കയറുന്ന യാത്രക്കാരെ കണ്ടിട്ടുണ്ട്. എന്നാൽ പറന്നു പൊങ്ങാനൊരുങ്ങുന്ന വിമാനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്ന യാത്രക്കാരിയുടെ വീഡിയോയാണ് ട്വിറ്ററിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്തൊനീഷ്യയിലെ ബാലിയിലെ ​ഗുറാഹ്റായ് വിമാനത്താവളത്തിലാണ് സംഭവം. വൈകിയെത്തിയ ഹന എന്ന യാത്രക്കാരിയാണ് വിമാനത്തിൽ ഓടിക്കയറാനൊരുങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ബാലിയിൽ നിന്ന് ജക്കാർത്തയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ഹന. പേര് വിളിച്ചപ്പോഴൊന്നും ഇവർ എത്തിയിരുന്നില്ല. വിമാനം പുറപ്പെടുന്നതിനും പത്ത് മിനിറ്റ് മുമ്പാണ് വിമാനത്താവളത്തിലേക്ക് ഓടിക്കിതച്ച് വന്നത്. സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ ഇവരെ തടയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.