തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. 

റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള പരാതിക്കാരന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പാരതിയില്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങളില്‍ ശരിയായ അന്വേഷണം വിജിലന്‍സ് നടത്തിയില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.