രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. ജയകുമാറിനെതിരെ അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ജയകുമാര്‍ ദേവസ്വം ബോ‍ര്‍ഡിനെ അറിയിട്ടുള്ള സ്വത്തുവിവരങ്ങളുടെ രേഖകള്‍ വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. 45 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ നീക്കം. റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഒരു വര്‍ഷമായി തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറിയാണ് ജയകുമാ‍ര്‍. ശബരിമല എക്‌സിക്യൂട്ട് ഓഫീസറായും ബോ‍ര്‍ഡിന്റെ ഫിനാന്‍സ് ഓഫീസറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ശബരിമലയില്‍ ലേലം നടത്തിയതില്‍ ജയകുമാറിനെതിരെ നേരെത്തെ ആരോപണം ഉയര്‍ന്നിരുന്നു. വിരമിച്ച ജ‍ഡ്ജി പ്രമേചന്ദ്രന്‍ ആക്ഷേപങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടുണ്ടെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. മുന്‍ ദേവസ്വം മന്ത്രി ശിവകുമാറിന്റെ സഹോദരാണ് അന്വേഷണം നേരിടുന്ന ജയകുമാര്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും സ്വത്തുവിവരങ്ങള്‍ കൃത്യമായി ബോ‍ര്‍ഡിനെ സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ടെന്നും ജയകുമാ‍ര്‍ പ്രതികരിച്ചു.