തിരുവനന്തപുരം: തൃശ്ശൂര്‍ അഡാട്ട് കാര്‍ഷിക സഹകരണ ബാങ്കിലെ ക്രമക്കേടിനെതിരെ വിജലന്‍സ് അന്വേഷണം. കോണ്‍ഗ്രസിന്റെ അനില്‍ അക്കര എംഎല്‍എ, മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മരുമകന്‍ എം.ബി. രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്ക് ഭരണ സമിതി നേരത്തെ സര്‍ക്കാര്‍ പിരിച്ച് വിട്ടിരുന്നു. ഭരണ സമിതി പിരിച്ച് വിട്ടതിനെതിരെ അനില്‍ അക്കര നിരാഹരാസ സമരം കിടന്നിരുന്നു. എന്നാല്‍ നിരാഹാര സമരം അഴിമതി മൂടിവയ്ക്കാനാണെന്ന് സിപിഎം ആരോപിച്ചിരുന്നു.