കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി.കെ.ബാബുവിന്‍റെ ഭാര്യ ഗീതയേയും സഹോദരന്‍ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്തു. ഗീത ലോക്കറില്‍ നിന്നു സ്വര്‍ണം മാറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗീതയില്‍ നിന്നു ചോദിച്ചറിഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

ഗീത ലോക്കര്‍ പരിശോധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു. അതേസമയം, വിജിലന്‍സ് പരിശോധനയില്‍ ഗീതയുടെ ലോക്കറുകള്‍ ശൂന്യമായിരുന്നു. ഗീത മൂന്നു തവണ ബാങ്കിലെത്തിയതിന്‍റെ ദൃശ്യങ്ങളാണ് വിജിലന്‍സിനു ലഭിച്ചത്.

ബാബുവിന്‍റെ സഹോദരന്‍ ജോഷിയിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. ജോഷിയേയും വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാബു അനധികൃതമായി സമ്പാദിച്ച സ്വത്ത് ജോഷിയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. എല്‍ഐസിയില്‍ ഡെവലപ്‌മെന്‍റ് ഓഫീസറാണ് ജോഷി.